¡Sorpréndeme!

രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

2020-04-24 2,800 Dailymotion

South India Ranks Among The Country With Highest Cure Rate
രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത് ഇന്ത്യയില്‍ ഇതുവരെ 23000ല്‍ അധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിക്കുന്നതുപോലെ പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് രാജ്യത്തുണ്ടാവുന്നുണ്ട്. എന്നാല്‍ ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയുമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയും മുന്നില്‍ എത്തുന്നത്. ആഗോളതലത്തില്‍ കൊറോണ രോഗമുക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്ക് 27.35 ശതമാനമാണ്. എന്നാല്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലാണ് രോഗമുക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്